ഭാരതീയ ധർമ്മ പ്രചാര സഭ
സംയോജനത്തിൽ കൂടെ
മോഹൻജി ഫൗണ്ടേഷൻ, അമ്മു കെയർ ഫൗണ്ടേഷൻ
ഭാരതീയ ധർമ്മ പ്രചാരസഭ, ഗായത്രി ഗുരുകുലം, മൗനയോഗി സ്വാമി ഹരിനാരായണൻ, LMRK
(ഫെബ്രുവരി 2 തിങ്കളാഴ്ച) : ബ്രഹ്മാവ്, മഹാലക്ഷ്മി, നാവാമുകുന്ദൻ, തളി ശിവൻ, തൃപ്രങ്ങോട്ടപ്പൻ ഇവർക്കുള്ള പൂജകൾ.
മഹാമാഘമഹോത്സവം പ്രസാദം
മഹാമാഘമഹോത്സവം പ്രസാദം
മഹാമാഘമഹോത്സവ അനുഗ്രഹം ഓരോ വീട്ടിലേയ്ക്കും
ത്രിമൂർത്തീസംഗമസ്ഥാനത്ത് രാജരാജേശ്വരി വിരാജിക്കുന്ന ഭൂമിയിൽനിന്ന് സമസ്തദേവതകളും അനുഗ്രഹമായിനിന്ന നാളുകളുടെ പ്രഭാവം നിറഞ്ഞുനിൽക്കുന്ന പ്രസാദങ്ങൾ.
- പുണ്യനിളയിൽ സ്നാനം ചെയ്ത രുദ്രാക്ഷം
- പൂജയ്ക്ക് ഉപയോഗിച്ച പുഷ്പങ്ങൾ ഉണക്കിയത്
- കുങ്കുമം
- ഭസ്മം
- തിരുനാവായ ചരിത്രപുസ്തകം
- അനുഗ്രഹക്കുറിപ്പ്
- ത്രിമൂർത്തീചിത്രം
- ഗംഗാജലം
- ബ്രഹ്മക്ഷേത്രത്തിലെ യജ്ഞോപവീതം
- പൂജിച്ചെടുത്ത പേന
ധർമ്മത്തിനായി ഭാരതത്തിനായി
കേരളത്തിന്റെ കുംഭമേള
തിരുനാവായ മഹാമാഘമഹോത്സവം
തിരുനാവായ നവാമുകുന്ദ ക്ഷേത്രപരിസരത്ത്.
ജനുവരി 16 മുതല്‍ ഫെബ്രുവരി 3 വരെ
കേരളത്തിൻ്റെ കുംഭമേളയിൽ പങ്കെടുക്കുക എന്നത് ഓരോരുത്തരുടെയും ധാർമ്മിക ഉത്തരവാദിത്വമാണ്.
നേരിട്ടെത്താൻ കഴിയാത്തവരെപ്പോലും ചേർത്തുപിടിയ്ക്കുന്ന രീതിയിലാണ് തിരുനാവായയിലെ മാഘമഹോത്സവത്തിലെ പൂജകളെല്ലാം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഹിന്ദുവിൻ്റെ വിരാട്‌രൂപം ഉണരുന്ന ഈ പദ്ധതിയിൽ നേരിട്ടോ, സങ്കല്പരൂപത്തിലോ, ദ്രവ്യസമർപ്പണം ചെയ്തോ…..
അങ്ങനെ ഏതു വിധേനയും ഏവരും പങ്കെടുക്കാൻ ശ്രമിയ്ക്കുമല്ലോ.
വിശേഷ ദിവസങ്ങള്‍
-
മൗനി അമാവാസി Jan 18
-
മാഘ ഗുപ്ത നവരാത്രി ആരംഭം Jan 19
-
ധർമ്മ ധ്വജാ ആരോഹണം Jan 19
-
തിരുമൂർത്തി മലയിൽ നിന്നും രഥയാത്ര ആരംഭം Jan 19
-
ഗണപതിഹോമം, ഭഗവതിസേവ Jan 20
-
ഗണേശ ജയന്തി Jan 22
-
വസന്ത പഞ്ചമി (സരസ്വതി പ്രാധാന്യം) Jan 23
-
രഥ സപ്തമി (നവഗ്രഹങ്ങൾക്ക് പ്രാധാന്യം ) Jan 25
-
ഭീഷ്മാഷ്ടമി (വൈഷ്ണവ പ്രാധാന്യം) Jan 26
-
മഹാനന്ദ നവമി Jan 27
-
ഗുപ്ത വിജയദശമി Jan 28
-
ജയ ഏകാദശി Jan 29
-
മാഘപൂർണിമ തൈപൂയം Feb 01
-
മാഘ ചതുർദശി ദേശ ദേവ പൂജകൾ Feb 02
-
മാഘ പ്രതിപദം ബ്രഹ്മ വിഷ്ണു മഹേശ്വര പൂജ Feb 02
-
മകം നക്ഷത്രം യതി പൂജ Feb 03
-
മാഘമകം അമൃതസ്നാനം Feb 03
-
മൗനി അമാവാസി Jan 18
-
മാഘ ഗുപ്ത നവരാത്രി ആരംഭം Jan 19
-
ധർമ്മ ധ്വജാ ആരോഹണം Jan 19
-
തിരുമൂർത്തി മലയിൽ നിന്നും രഥയാത്ര ആരംഭം Jan 19
-
നവകോടി അഷ്ടാക്ഷര മന്ത്രജപം Jan 19
-
ഗണപതിഹോമം, ഭഗവതിസേവ Jan 19, 20
-
നവകോടി അഷ്ടാക്ഷര മന്ത്രജപം Jan 20, 21
-
ഗണേശ ജയന്തി Jan 22
-
വസന്ത പഞ്ചമി (സരസ്വതി പ്രാധാന്യം) Jan 23
-
മാകഷഷ്ടി Jan 24
-
രഥ സപ്തമി (നവഗ്രഹങ്ങൾക്ക് പ്രാധാന്യം ) Jan 25
-
ഭീഷ്മാഷ്ടമി (വൈഷ്ണവ പ്രാധാന്യം) Jan 26
-
മഹാനന്ദ നവമി Jan 27
-
ഗുപ്ത വിജയദശമി Jan 28
-
ജയ ഏകാദശി Jan 29
-
മാഘദ്വാദശി Jan 30
-
മാഘ പ്രയോദശി Jan 31
-
മാഘപൂർണിമ തൈപൂയം Feb 01
-
മാഘ ചതുർദശി ദേശ ദേവ പൂജകൾ Feb 02
ബ്രമ്ഹ വിഷ്ണു മഹേശ്വര പൂജ തളി തേവര് തൃപ്പങ്ങോട്ടപ്പൻ
-
മാഘ പ്രതിപതം Feb 02
ബ്രമ്ഹ വിഷ്ണു മഹേശ്വര പൂജ തളി തേവര് തൃപ്പങ്ങോട്ട് തേവര് പൂജ
-
മകം നക്ഷത്രം യതി പൂജ Feb 03
-
മാഘമകം അമൃതസ്നാനം Feb 03
സമർപ്പണം
അന്നപ്രസാദ സമർപ്പണം
പൂജയ്ക്കുള്ള അർച്ചന
യജ്ഞ ദ്രവ്യ സമർപ്പണം
ഗുരുദക്ഷിണ
സംയോജനത്തിൽ കൂടെ
കാശിയിൽ ഗംഗാ ആരതി നടത്തുന്ന പണ്ഡിറ്റുകളെ കൊണ്ടുവന്ന്, മഹാമാഘമഹോത്സവത്തിൽ ജനുവരി 19 മുതൽ ഫെബ്രുവരി 3 വരെ എന്നും നടത്തുന്ന നിളാ ആരതി സംയോജിപ്പിക്കുന്നത്
ബ്രഹ്മർഷി മോഹൻജി, മോഹൻജി ഫൗണ്ടേഷൻ.
മേളയ്ക്കെത്തുന്ന ഭക്തർക്കും സേവകർക്കുമായി, മഹാമാഘമഹോത്സവ നഗരിയിൽ അമ്മു കെയർ ഫൗണ്ടേഷൻ അന്നശാല നടത്തുന്നു.
ജനുവരി 19
തിരുമൂർത്തി മലയിൽ നിന്നും രഥയാത്ര ആരംഭം
മാഘമഹോത്സവത്തിലെ പുണ്യസ്നാനത്തിനായുള്ള വേദഘോഷവും ഗായത്രി യജ്ഞമടക്കമുള്ള വൈദികക്രിയകളും ഗായത്രി ഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു.
കേരളത്തിന്റെ എല്ലാ പരമ്പരകളിലെയും ആചാര്യന്മാർ ഒരുപോലെ ആചാര്യത്വം വഹിക്കുന്ന ക്രിയാപദ്ധതിയാണ് മഹാമാഘ മഹോത്സവത്തിന്റെ സവിശേഷതകളിൽ പ്രധാനപ്പെട്ടത്. ലിംഗ സമുദായ ഭേദങ്ങൾ ഒന്നുമില്ലാതെ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള എല്ലാ ആചാര്യന്മാരും ചേർന്ന് നയിക്കുന്ന ഈ മഹാമാഘ യജ്ഞത്തിന് യജമാനത്വം വഹിക്കുന്നത് ഗുരുവായൂർ ഷിർദ്ദിസായി മന്ദിരം ആചാര്യൻ മൗനയോഗി സ്വാമി ഹരിനാരായണൻ.
മഹാമാഘമഹോത്സവത്തിൽ ഫെബ്രുവരി 1ന് നടക്കുന്ന തൈപ്പൂയ്യ ആഘോഷവും കാവടിയാട്ടവും ആണ്ടിയൂട്ടും നയിക്കുന്നത് രജിത്ജിയുടെ ക്യാപ്റ്റൻസിയിൽ LMRK (Lion Mayura Royal Kingdom)
മഹാമാഘം
സൂര്യൻ മകരരാശിയിൽ സ്ഥിതിചെയ്യുകയും ഗുരു അഥവാ ബൃഹസ്പതി കുംഭരാശിയിൽ പ്രവേശിയ്ക്കുകയും ചെയ്യുന്ന അപൂർവ്വ ഗ്രഹയോഗം മാഘമാസത്തിലാണ് സംഭവിയ്ക്കുന്നത്.
സൂര്യൻ, ശിവൻ, വിഷ്ണു, ഗംഗ തുടങ്ങിയ ദേവതകൾക്കെല്ലാം ഏറെ പ്രിയപ്പെട്ട മാസമാണ് മാഘം.
നവകോടി നാരായണ ജപാർച്ചന
ലോകകല്യാണാർത്ഥം നടത്തപ്പെടുന്ന നവകോടിനാരായണ നാമജപത്തിന് നേതൃത്വം നൽകുന്നത് കേരളത്തിലെ ഭാഗവതാചാര്യൻമാരുടെ കൂട്ടായ്മയായ ഭാഗവതയോഗം
നിള ആരതി
എല്ലാ ദിവസവും വൈകീട്ട് 6 മണി മുതലാണ് നിള ആരതി നടക്കുന്നത്.
നിളയെ ദേവതയായി കണ്ട് പൂജിക്കാൻ കാരണമുണ്ട്.
ദീപപ്രയാണവും അരയാൽപ്രതിഷ്ഠയും
സ്വന്തം നാട്ടിലെ ക്ഷേത്രദേവതകളെ ദീപത്തിലാവാഹിച്ച് ദേവസംഗമം നടന്ന തിരുനാവായിലെ ദേവസംഗമഭൂമിയിൽ കൊണ്ടുവരാം. പുണ്യഭൂമിയിലെത്തി ശക്തിപ്പെട്ട ദേവതകൾക്കുള്ള ഇരിപ്പിടമായി, നാട്ടിൽ നട്ട് സംരക്ഷിയ്ക്കാനുള്ള അരയാൽവൃക്ഷത്തൈകൾ തിരുനാവായയിൽനിന്നും തിരികെ കൊണ്ടുപോകാം. അരയാൽ എന്ന ഈ പീഠപ്രതിഷ്ഠയ്ക്കു വേണ്ട തീർത്ഥം പുണ്യനിളയിൽനിന്നും കൂടെക്കരുതാം.
വിശേഷാൽ പൂജകൾ
ഈ വിശേഷപൂജകളിലൂടെ
നമ്മൾ മാറാൻപോകുന്നു,
കേരളവും മാറാൻപോകുന്നു.
ഭാരതത്തിലെ ആചാര്യശേഷ്ഠരുടെ കാർമ്മികത്വത്തിലുള്ള അത്യപൂർവ്വവും പരമ്പരാഗതരീതിയിലുള്ളതുമായ പൂജകളിലൂടെ, കുടുംബത്തിലേയ്ക്ക് സർവ്വൈശ്വര്യവും സ്വീകരിയ്ക്കാം.
മഹാമാഘയജ്ഞം - ക്രിയാപദ്ധതി
മാർഗ്ഗദർശനവും സംയോജനവും : സ്വാമി അഭിനവ ബാലാനന്ദ ഭൈരവ
ജനുവരി 16 വെള്ളിയാഴ്ച.
വീരസാധന ക്രിയ
പിതൃയാനം
കാലത്ത് 6 മണി മുതൽ
ത്രയോദശി തിഥി, പ്രദോഷം, മൂലം നക്ഷത്രം.
ആചാര്യൻ – അയിനിപ്പുള്ളി വൈശാഖ്